നിയാമി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീ സ്കൂളിലുണ്ടായ അഗ്നിബാധയില്‍ 20 കുട്ടികള്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.
ക്ളാസ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു അപകടം. വൈക്കോല്‍ കൊണ്ട് മേഞ്ഞ ക്ളാസ് മുറികളിലേക്ക് തീപടർന്നു പിടിക്കുകയായിരുന്നു. 21 ക്ളാസ് മുറികളാണ് അഗ്നിക്കിരയായത്. ക്ളാസ് മുറിയില്‍ അകപ്പെട്ടുപോയ കുട്ടികൾക്കാണ് ദാരുണ മരണം സംഭവിച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Read Also: പടക്കശാലയിലെ തീപിടുത്തം; മരണം രണ്ടായി







































