ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ രാജ്യത്ത് മരിച്ച കോവിഡ് ബാധിതരുടെ എണ്ണം 5 ആണ്. രാജ്യത്ത് ഇതുവരെ 1,391 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 1,13,856 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയര്‍ച്ച രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്‌തി നിരക്ക് 92.9 ശതമാനമാണ്. കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ച ആളുകളില്‍ 25 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിൽസയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലായി നിലവില്‍ 250 ആളുകളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 121 ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്.
Read also : ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്