തിരുവനന്തപുരം: സംസ്ഥാനത്ത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് കോവിഡ്-19 വാക്സിന് സ്വീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,59,325 പേര് വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്. 3359 പേർ ഇവിടെ വാക്സിൻ സ്വീകരിച്ചു. മറ്റ് ജില്ലകളിൽ ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം: ആലപ്പുഴ- 1475, കണ്ണൂര്‍- 1955, കാസര്‍ഗോഡ്- 310, കൊല്ലം- 834, കോട്ടയം- 1586, കോഴിക്കോട്- 2490, മലപ്പുറം- 1809, പാലക്കാട്- 1775, പത്തനംതിട്ട- 1526, തിരുവനന്തപുരം- 2985, തൃശൂര്‍- 2325, വയനാട്- 423.
ഇന്ന് 310 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് (45 കേന്ദ്രങ്ങൾ). ആലപ്പുഴ- 26, എറണാകുളം- 35, കണ്ണൂര്‍- 26, കാസര്‍ഗോഡ്- 6, കൊല്ലം- 10, കോട്ടയം- 18, കോഴിക്കോട്- 30, മലപ്പുറം- 29, പാലക്കാട്- 21, പത്തനംതിട്ട- 29, തൃശൂര്‍- 30, വയനാട്- 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
Read Also: പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും






































