കേന്ദ്ര നിലപാട് തിരിച്ചടി; സംസ്‌ഥാനത്ത് പകുതിയിൽ അധികം വാക്‌സിനും പാഴാവുന്നു

By Staff Reporter, Malabar News
covid vaccination-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60 വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് (ബൂസ്‌റ്റര്‍) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്‌ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.

ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്‌തതെന്ന കേന്ദ്രത്തിന്റെ പ്രശംസ നേടിയ സംസ്‌ഥാനത്താണ് 60 ശതമാനത്തോളം വാക്‌സിന്‍ പാഴായി പോകുന്നത്. 60 വയസിന് താഴെയുള്ളവര്‍ കൂട്ടമായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കരുതല്‍ ഡോസിനായി എത്താറുണ്ടെങ്കിലും ഇക്കൂട്ടര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി കരുതല്‍ ഡോസ് സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ വിതരണത്തിന് തടസമാകുന്നത്.

10 പേരില്ലാത്തതിനാല്‍ ഒരു വയല്‍ പൊട്ടിച്ചാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് എടുത്ത ശേഷം വാക്‌സിന്‍ കളയേണ്ട സ്‌ഥിതിയാണ്. ഇതിനിടെയാണ് വാക്‌സിന്‍ വേസ്‌റ്റേജ് കുറയ്‌ക്കുന്നതിനും ആവശ്യക്കാര്‍ ലഭ്യമാക്കുന്നതിനുമായി എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്‌ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ വാക്‌സിന്‍ സ്റ്റൊക്ക് ഇപ്രകാരമാണ്, കൊര്‍ബീവാക്‌സ് 10 ലക്ഷം, കോവീഷീല്‍ഡ് 14 ലക്ഷം, കൊവാക്‌സിന്‍ 3 ലക്ഷം. വാക്‌സിന്‍ പാഴായി പോകുന്നത് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Read Also: ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE