കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്‌ടാവ് ലോക്കർ തകർത്താണ് സ്വർണം കവർന്നത്.
ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായിരുന്നവർ വെള്ളിയാഴ്‌ച തിരൂരിൽ പോയ ശേഷം ഇന്നലെയോടെയാണ് മടങ്ങിയെത്തിയത്. തുടർന്നാണ് മോഷണം നടന്ന വിവരം വീട്ടുകാർ തിരിച്ചറിഞ്ഞത്. കുന്നമംഗലം എസ്ഐ എ അഷ്റഫിന്റെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.
Read also: കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി ജയരാജൻകെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി ജയരാജൻ








































