കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി ജയരാജൻ

By Desk Reporter, Malabar News
'Joe Joseph's fake pornographic video produced by VD Satheesan and Crime Nandakumar'; EP Jayarajan
Ajwa Travels

കണ്ണൂര്‍: കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കെ റെയിലിന് വേണ്ടി സ്‌ഥലം നല്‍കാന്‍ ജനം തയ്യാറായി ഇങ്ങോട്ട് വരികയാണ്. വിഡി സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റിപറിച്ചു നടക്കട്ടേയെന്നും ജയരാജന്‍ പറഞ്ഞു. കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെ പോകുമെന്നു അദ്ദേഹം വ്യക്‌തമാക്കി.

കുറച്ച് റെഡി മെയ്‌ഡ്‌ ആളുകളെ കൊണ്ടുവന്ന്, ചില സ്‌ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന്, പ്രശ്‌നമുണ്ടാക്കാന്‍, പോലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ ചില അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു എന്നേയുള്ളൂ. ഈ കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ല. ഇത് വിവരമില്ലാത്ത ചില വിവരദോഷികള്‍, തെക്കും വടക്കും ഇല്ലാത്ത കുറേയെണ്ണം ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വം തന്നെ അറുവഷളൻമാരുടെ കയ്യിലാണ്. അതുകൊണ്ട് ഇപ്പോള്‍ എന്തും കാണിച്ചു കൂട്ടുകയാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒക്കെ; ഇപി ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.

അതേസമയം കെ റെയിലിന് എതിരായ പ്രതിഷേധം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. സര്‍വേ കല്ലുകള്‍ സ്‌ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയം നട്ടാശേരിയിലും എറണാകുളത്തെ ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.

Most Read:  ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE