സൗദിയിൽ ട്രാഫിക് പിഴയിൽ ഇളവ്; സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രം

2024 ഒക്‌ടോബറിൽ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകിയത് ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രിൽ 18 വരെയാണ് ഇളവോടുകൂടി പിഴ അടയ്‌ക്കാനുള്ള അവസരം.

By Senior Reporter, Malabar News
traffic violation; Saudi announced a 50 percent discount on fines
Rep. Image
Ajwa Travels

ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പിഴകൾ അടയ്‌ക്കൽ വേഗത്തിലാക്കണമെന്ന് വകുപ്പ് അഭ്യർഥിച്ചു.

2024 ഒക്‌ടോബറിൽ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകിയത് ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രിൽ 18 വരെയാണ് ഇളവോടുകൂടി പിഴ അടയ്‌ക്കാനുള്ള അവസരം. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണിത്.

2024 ഏപ്രിൽ 18ന് മുൻപ് നടത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുമുള്ള പിഴകൾക്കാണ് ഇളവ് ബാധകമാവുക. ഓരോ ലംഘനത്തിനും ഒറ്റതവണയായോ വെവ്വേറെയായോ പിഴ അടയ്‌ക്കാം. അതേസമയം. ഏപ്രിൽ 18ന് ശേഷമുള്ള പുതിയ പിഴകൾക്ക് 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.

റോഡുകളിലെ അഭ്യാസം, പരമാവധി വേഗപരിധിയിലും 30 കിലോമീറ്റർ അധിക വേഗത്തിൽ വാഹനമോടിക്കുക, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക എന്നിവ ഇളവിൽ ഉൾപ്പെടില്ല. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷിത യാത്രകൾ പ്രോൽസാഹിപ്പിക്കാനും നിയമലംഘനങ്ങൾ വീണ്ടും അവർത്തിക്കാതിരിക്കാനുമാണ് പുതിയ പ്രഖ്യാപനമെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

Most Read| ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE