ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 295 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് പ്രതിവാര കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ 6 മാസത്തേക്കാൾ 15 ശതമാനത്തിന്റെ കുറവ് ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
രാജ്യത്ത് ഇതുവരെ 3,34,78,419 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 3,27,15,105 പേർ ഇതുവരെ രോഗമുക്‌തി നേടുകയും ചെയ്‌തു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 4,45,133 ആണ്. നിലവിൽ 3,18,181 ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിലും കഴിയുന്നുണ്ട്.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. 19,653 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ കോവിഡ് ബാധിച്ചത്. കൂടാതെ 152 കോവിഡ് മരണങ്ങളും കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: കരാറുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ






































