കരാറുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കണ്ണൂർ: ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ പ്രകാരം കരാറുകാരനെ ആക്രമിച്ച സംഭവത്തിൽ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നീലേശ്വരം സ്വദേശി കെ അഖിൽ കുമാറിനെയാണ് (23) പരിയാരം എസ്‌ഐ കെവി സതീശൻ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയാണ് ചെറുതാഴം അതിയടത്തെ കരാറുകാരൻ പിവി സുരേഷ് ബാബുവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചത്. തുടർന്ന് സംഭവത്തിൽ നാല് പ്രതികൾ അറസ്‌റ്റിലായതോടെയാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് കണ്ടെത്തിയത്. കേരള ബാങ്ക് ഉദ്യോഗസ്‌ഥയായ സീമയാണ് സംഘത്തിന് ക്വട്ടേഷൻ നൽകിയത്.

ഇവരെ ഒരു മാസം മുൻപ് പരിയാരം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിലെ മറ്റ് പ്രതികളായ രതീഷ്, ജിഷ്‌ണു, അഭിലാഷ്, പി സുധീഷ്, കൃഷ്‌ണദാസ്‌ എന്നിവർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. അതേസമയം, ഒരാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പരിയാരം പോലീസ് അറിയിച്ചു.

Read Also: ചെമ്പ്ര പീക്കിലെ പ്രവേശന ടിക്കറ്റ് ജീവനക്കാർ മറിച്ചു നൽകുന്നതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE