തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 452 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവെപ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (91) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ (21), എറണാകുളം (91), കണ്ണൂര്‍ (37), കൊല്ലം (25), കോട്ടയം (38), കോഴിക്കോട് (43), മലപ്പുറം (31), പാലക്കാട് (26), പത്തനംതിട്ട (31), തിരുവനന്തപുരം (54), തൃശൂര്‍ (45), വയനാട് (10) എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (6,786) ഇന്ന് വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ (1,351), എറണാകുളം (6,786), കണ്ണൂര്‍ (2,753), കൊല്ലം (1,626), കോട്ടയം (2,645), കോഴിക്കോട് (3,536), മലപ്പുറം (2,205), പാലക്കാട് (1,938), പത്തനംതിട്ട (964), തിരുവനന്തപുരം (3,426), തൃശൂര്‍ (3,096), വയനാട് (579) എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 2,28,930 ആയി.
Read also: കോവിഡ്; ഡെൽഹിയിൽ പകുതിയിൽ അധികം ആളുകളിലും ആന്റിബോഡി രൂപപ്പെട്ടതായി സർവേ







































