ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത് 30,254 പുതിയ കോവിഡ് –19 കേസുകള്‍. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തിനിടെ 391 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
അതേസമയം 33,136 രോഗമുക്‌തി നേടുകയും ചെയ്‌തു. നിലവില്‍ 3,56,546 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93,57,464 ഇതുവരെയായി രോഗമുക്‌തി നേടി.
മഹാരാഷ്‌ട്രയില്‍ 74,638 സജീവ കോവിഡ് കേസുകളും കേരളത്തില്‍ 60,177 സജീവ കേസുകളുമുണ്ട്. അതേസമയം ഡെല്‍ഹിയില്‍ 17,373 സജീവ കേസുകളാണുള്ളത്. രാജ്യതലസ്‌ഥാനത്ത് ഇതുവരെയായി 5,78,116 പേര്‍ രോഗമുക്‌തി നേടിയതായും 9,981 പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡിസംബര്‍ 12 വരെ രാജ്യത്ത് 15,37,11,833 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ഇന്നലെ മാത്രം 10,14,434 സാമ്പിളുകളുടെ പരിശോധന നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നു. ഇതുവരെയായി 1,43,019 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്.
Read Also: സൗജന്യ കോവിഡ് വാക്‌സിൻ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം, പരാതി നൽകി യുഡിഎഫ്