സൗദി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,559 ആയി ഉയര്‍ന്നു. രാജ്യത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 392 ആളുകള്‍ക്കാണ്. ഒപ്പം തന്നെ 402 ആളുകള്‍ കോവിഡ് മുക്തരാകുകയും ചെയ്തിട്ടുണ്ട്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,50,984 ആണ്. ഇവരില്‍ 3,37,788 ആളുകള്‍ ഇതുവരെ രോഗമുക്തി നേടി.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 7,637 ആണ്. ചികില്‍സയില്‍ കഴിയുന്ന ആളുകളില്‍ 787 പേരുടെ നില ഗുരുതരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ നിലവിലെ കോവിഡ് മുക്തിനിരക്ക് 96.2 ശതമാനം ആണ്. കൂടാതെ മരണനിരക്ക് 1.6 ശതമാനവുമായി നിലനില്‍ക്കുകയാണ്. സൗദിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ മദീനയിലാണ്. 59 ആളുകള്‍ക്കാണ് ഇവിടെ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Read also : അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്തി







































