സൗദി; 392 പേര്‍ക്ക് കൂടി കോവിഡ്, 19 മരണം

By Team Member, Malabar News
saudi -covid cases
Representational imgae
Ajwa Travels

സൗദി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,559 ആയി ഉയര്‍ന്നു. രാജ്യത്ത് തിങ്കളാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത് 392 ആളുകള്‍ക്കാണ്. ഒപ്പം തന്നെ 402 ആളുകള്‍ കോവിഡ് മുക്‌തരാകുകയും ചെയ്‌തിട്ടുണ്ട്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,50,984 ആണ്. ഇവരില്‍ 3,37,788 ആളുകള്‍ ഇതുവരെ രോഗമുക്‌തി നേടി.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 7,637 ആണ്. ചികില്‍സയില്‍ കഴിയുന്ന ആളുകളില്‍ 787 പേരുടെ നില ഗുരുതരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക് 96.2 ശതമാനം ആണ്. കൂടാതെ മരണനിരക്ക് 1.6 ശതമാനവുമായി നിലനില്‍ക്കുകയാണ്. സൗദിയില്‍ തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ മദീനയിലാണ്. 59 ആളുകള്‍ക്കാണ് ഇവിടെ തിങ്കളാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്.

Read also : അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE