അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി 

By Syndicated , Malabar News
Mehbooba-mufti
Ajwa Travels

ശ്രീനഗര്‍: അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് പിഡിപി നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി.  അധികാരത്തില്‍ നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അങ്ങനെതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനത്തു നിന്ന് മോദിയും പുറത്തുപോകുമെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു.

”അമേരിക്കയില്‍ എന്തു സംഭവിച്ചെന്നു നോക്കൂ, ട്രംപ് പുറത്തുപോയി, അപ്പോള്‍ ബിജെപിയും പോകില്ലേ?” മെഹ്ബൂബ മുഫ്‌തി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടനയെ അപമാനിച്ചുവെന്നും മുഫ്‌തി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലും സമാനമായ മാറ്റം വരണമെന്ന ശക്‌തമായ ആവശ്യമാണ് ഉയര്‍ന്നു വരുന്നത്. അമേരിക്കന്‍ ജനത അവരുടെ തെറ്റ് തിരുത്തിയെന്നും ട്രംപിന്റെ പരാജയത്തില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതായിരിക്കുമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി  ശിവസേന പറഞ്ഞു.  ഇന്ത്യയുടെ നഷ്‌ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ ഉണ്ടായത് പോലൊരു  മാറ്റം സംഭവിക്കേണ്ടത് അനിവാര്യമാണെന്ന് പ്രശാന്ത് ഭൂഷണും പ്രതികരിച്ചു.

Read also: അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE