അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി

By Team Member, Malabar News
Malabarnews_arnab
Arnab Goswami
Ajwa Travels

മുംബൈ : ആത്‌മ‌ഹത്യ പ്രേരണക്കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണബ് മുബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ വിചാരണ കോടതിയെ മറികടന്ന് കൊണ്ട് ഹൈക്കോടതി അര്‍ണബിന് ജാമ്യം അനുവദിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്.

അര്‍ണബിന് ജാമ്യം നേടാനായി സെഷന്‍സ് കോടതിയെ സമീപിക്കാം എന്ന നിലപാടും വ്യക്‌തമാക്കിക്കൊണ്ടാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളിയത്. ഒപ്പം തന്നെ നാല് ദിവസത്തിനുള്ളില്‍ അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ വിധി വരുന്നതിന് മുന്‍പ് തന്നെ അര്‍ണബ് അലിബാഗ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

Read also : ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE