കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന് പലായനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, റഷ്യക്കെതിരെ യുക്രൈൻ ശക്‌തമായി പ്രതിരോധിക്കുകയാണ്. റഷ്യയുടെ 6 വിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശപ്പെട്ടു. 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നും യുക്രൈൻ അറിയിച്ചു. യുദ്ധസജ്‌ജരായ എല്ലാ പൗരൻമാർക്കും ആയുധം നൽകുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്യക്‌തമാക്കി.
മനസാക്ഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത റഷ്യക്കാർ യുദ്ധത്തിനെതിരെ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇന്ത്യ അയക്കാനിരുന്ന പ്രത്യേക വിമാനങ്ങൾ റദ്ദാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ യുക്രൈനിലേക്ക് മാറാൻ ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി







































