ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ വീണ്ടും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച. 41,195 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ ഉണ്ടായത്. കഴിഞ്ഞ ദിവസത്തേക്കാൾ 7.4 ശതമാനം ഉയർച്ചയാണ് പ്രതിദിന രോഗബാധയിൽ രേഖപ്പെടുത്തിയത്. കൂടാതെ 490 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 39,069 പേരാണ് പുതുതായി രാജ്യത്ത് രോഗമുക്തരായത്. ഇതോടെ ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,12,60,050 പേരും ഇതിനോടകം രോഗമുക്തരായി. 97.45 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്.
രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3,87,987 ആണ്. കൂടാതെ പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനവുമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 52 കോടി 36 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി






































