തിരുവനന്തപുരം : സംസ്ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി താൽക്കാലികമായി റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതൽ മെയ് 15ആം തീയതി വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.
10 ശതമാനത്തിൽ താഴെ മാത്രം യാത്രക്കാർ ഉള്ള ട്രെയിൻ സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കൂടാതെ റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഗുരുവായൂർ–തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി, ഗുരുവായൂർ–പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം–കണ്ണൂർ–എറണാകുളം ഇന്റർസിറ്റി, ആലപ്പുഴ–കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുച്ചിറപ്പള്ളി– തിരുവനന്തപുരം– തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എന്നീ ട്രെയിനുകളാണ് നിലവിൽ റദ്ദാക്കിയത്.
Read also : പിടി തോമസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി





































