പിടി തോമസിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി

By Desk Reporter, Malabar News
Ajwa Travels

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് പികെ ശ്രീമതി പറഞ്ഞു.

“പിടി തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമാണ്. തന്റെ ബന്ധുക്കളുടെ പേരില്‍ ഒരു ആരോഗ്യ സ്‌ഥാപനങ്ങളും ഇല്ല. പിടി തോമസ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, “- ശ്രീമതി പറഞ്ഞു. മാപ്പ് പറഞ്ഞാലും മാനനഷ്‌ടക്കേസുമായി മുന്നോട്ട് പോകുമെന്നും ശ്രീമതി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്‌ടിക്കാന്‍ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പിടി തോമസിന്റെ ആരോപണം. മെഡിക്കല്‍ ഓക്‌സിജന്റെ വിതരണ കുത്തക സതേണ്‍ എയര്‍ പ്രോഡക്റ്റ്സ് എന്ന കമ്പനിക്കു ലഭിച്ചതില്‍ അഴിമതിയുണ്ട് എന്നായിരുന്നു ആരോപണം. ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്‌തമായി ഇടപെട്ടില്ലെങ്കില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങള്‍ കേരളത്തില്‍ ഉണ്ടാകും. മരുന്നായാണ് മെഡിക്കല്‍ ഓക്‌സിജന്‍ കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു.

Also Read:  സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് പടരുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE