കനത്ത മഴ; കന്യാകുമാരി- തിരുവനന്തപുരം റൂട്ടിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി

By Staff Reporter, Malabar News
Train Services In Heavy Rain
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്തെ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

16366: നാഗർകോവിൽ-കോട്ടയം പാസഞ്ചർ, 16127: ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്​പ്രസ് (14/11/ 21) എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ. തിരുവനന്തപുരം നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്‌ജമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 0471 2377706.

Read Also: ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE