7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും

By Staff Reporter, Malabar News
A sleeper coach was also provided on the Rajyarani Express
Representational Image
Ajwa Travels

പാലക്കാട്: നാളെ മുതല്‍ പാലക്കാട്‌ ഡിവിഷനിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ട്രെയിനുകളിൽ ജനറൽ കമ്പാര്‍ട്ട്മെന്റുകള്‍ എടുത്ത് മാറ്റിയത്.

റിസർവ്ഡ് കോച്ചുകളെ അപേക്ഷിച്ച് ജനറൽ കമ്പാര്‍ട്ട്മെന്റുകളിൽ ഉണ്ടാവുന്ന ആൾത്തിരക്ക് കണക്കിലെടുത്തായിരുന്നു റെയിൽവേയുടെ ഈ തീരുമാനം. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇത് പുനഃസ്‌ഥാപിക്കുന്നത്.

ജനറല്‍ കോച്ചുകള്‍ പുനഃസ്‌ഥാപിക്കുന്ന ട്രെയിനുകള്‍:

തിരുച്ചിറപ്പള്ളി ജംഗ്ഷൻ-പാലക്കാട്‌ ടൗണ്‍-തിരുച്ചിറപ്പള്ളി ജംഗ്ഷൻ (06843/06844), കണ്ണൂര്‍-കോയമ്പത്തൂര്‍ ജംഗ്ഷൻ-കണ്ണൂര്‍ സ്‌പെഷ്യൽ (06607/06608), നിലമ്പൂര്‍ റോഡ്‌-കോട്ടയം-നിലമ്പൂര്‍ റോഡ്‌ എക്‌സ്‌പ്രസ്‌ (06325/06326), ഷൊര്‍ണൂര്‍ ജംഗ്ഷൻ-തിരുവനന്തപുരം ജംഗ്ഷൻ-ഷൊര്‍ണൂര്‍ ജംഗ്ഷൻ വേണാട്‌ എക്‌സ്‌പ്രസ്‌ (06301/06302), ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06307/06308), എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06305/06306).

കോയമ്പത്തൂര്‍ ജംഗ്ഷൻ-മംഗളൂരു സെന്‍ട്രല്‍ (06323/06324) സ്‌പെഷ്യല്‍ ട്രെയിനില്‍ നവംബര്‍ 10 മുതലാണ്‌ ജനറല്‍ കോച്ചുകള്‍ ഉണ്ടാവുക. ഇതിനുപുറമെ യാത്രക്കാര്‍ക്കുള്ള സീസണ്‍ ടിക്കറ്റുകളും നാളെ മുതല്‍ കൊടുത്തുതുടങ്ങും.

Read Also: ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE