തിരുവനന്തപുരം: കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടിൽ ഉറച്ച് ഹൈക്കമാൻഡ്. നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക.
10 വൈസ് പ്രസിഡണ്ട്, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയടങ്ങുന്ന ജമ്പോ പട്ടികയായിരുന്നു മുൻകാലങ്ങളിൽ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ മൂന്നാം വാരത്തിന് മുൻപ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഭാരവാഹി നിർണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ഡമാകരുതെന്ന് ഹൈക്കമാൻഡ് പ്രത്യേകം ചൂണ്ടിക്കാട്ടി. ബ്ളോക്ക്, ജില്ലാ തല പുന:സംഘടനയ്ക്കും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: ബ്ളാക്ക് ഫംഗസ്: രോഗം ബാധിച്ചത് 110 പേർക്ക്; മരണം 21







































