ന്യൂഡെൽഹി: ഇന്നലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 51 പേർക്ക് റിയാക്ഷൻ ഉണ്ടായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഇതിൽ ഒരാളുടെ റിയാക്ഷൻ അൽപം ഗുരുതരമായതിനാൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്നലെ രാജ്യമൊട്ടാകെ നടത്തിയ വാക്സിനേഷൻ നടപടികൾക്ക് ശേഷം ഡെൽഹിയിൽ 51 പേർക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായി. ഇതിൽ ഒരാളുടേത് അൽപം ഗുരുതരമായ അവസ്ഥ ആയതിനാൽ അദ്ദേഹത്തെ ഇന്നലെ രാത്രി മുതൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. ഈ ഒരാൾ മാത്രമേ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുള്ളൂ. മറ്റ് 51 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇവരെ കുറച്ചു സമയം നിരീക്ഷിണത്തിന് വിധേയരാക്കി,”- മന്ത്രി പറഞ്ഞു.
എയിംസിൽ പ്രവേശിപ്പിച്ച 22കാരൻ ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രി മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഇപ്പോൾ മെച്ചപ്പെട്ടതായാണ് റിപ്പോർട്.
Also Read: കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ







































