കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ

By News Desk, Malabar News
The public should have the right to criticize the courts; Harish Salve
Harish Salve
Ajwa Travels

അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

കോടതികളെയും ജഡ്‌ജിമാരെയും ഭരണഘടനാ സ്‌ഥാപനങ്ങളായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ കോടതികളെ വിമർശിക്കാനും പരിശോധിക്കാനുമുള്ള അവകാശം പൊതുജനങ്ങൾക്ക് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോടതി വിധി അംഗീകരിക്കുമ്പോൾ തന്നെ മാന്യമായ ഭാഷയിൽ അതിനെ വിമർശിക്കാനുള്ള അധികാരം ജനങ്ങൾക്ക് ഉണ്ടാകണം. കൂടാതെ, കോടതിയലക്ഷ്യ കേസുകൾക്ക് കൃത്യമായ അതിർവരമ്പുകൾ വേണം. കോടതികൾക്ക് എതിരെയുള്ള വിമർശനം ജനാധിപത്യത്തെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സാൽവെ കൂട്ടിച്ചേർത്തു.

Also Read: എന്‍ഐഎ നോട്ടീസ്; നേതാക്കള്‍ ഹാജരാകേണ്ടെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE