പിറവം: എറണാകുളം പിറവത്ത് 55കാരിയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് (60)ഭാര്യ ശാന്തയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു.
Also Read: ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ







































