ന്യൂയോർക്ക്: സൗരയൂഥത്തിന് പുറത്ത് സ്‌ഥിതി ചെയ്യുന്ന ആറ് പുറംഗ്രഹങ്ങളെ (എക്‌സോ പ്ളാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി.
ഇപ്പോൾ കണ്ടെത്തിയ ഗ്രഹങ്ങളിൽ ഒരെണ്ണം വ്യാഴത്തേക്കാൾ വലിപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. ഒരു ഗ്രഹം പ്രോട്ടോപ്ളാനറ്റ് ഗണത്തിൽപ്പെട്ടതാണ്. രൂപീകരണ പ്രക്രിയ പൂർത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ളാനറ്റുകൾ. ഗ്രഹങ്ങളുടെ ഉൽഭവത്തെ കുറിച്ച് വിവരങ്ങൾ നൽകാൻ പുതുതായി കണ്ടെത്തിയ ഈ പ്രോട്ടോപ്ളാനറ്റിന് കഴിഞ്ഞേക്കും.
അതേസമയം, ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗുഹ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭാവിയിൽ ഇത് മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നും ശാസ്‌ത്രജ്‌ഞൻമാർ സ്‌ഥിരീകരിച്ചിരുന്നു. നേച്ചർ ആസ്‌ട്രോണമി ജേർണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അപ്പോളോ 11 ലാൻഡ് ചെയ്‌ത സ്‌ഥലത്തിന് സമീപമാണ് ഈ ഗുഹയുള്ളത്. അഗ്‌നിപർവത സ്‌ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിൽ എത്തുന്നവർക്ക് താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ ആസ്‌ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പാർട്ടിലുണ്ട്.
Most Read| എട്ട് സ്‌കൂളുകൾക്ക് ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം ഗാസയിൽ കൊല്ലപ്പെട്ടത് 81 പേർ