കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ ജില്ലയിൽ 75 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിത വേഗത്തിൽ പായുന്ന ആളുകളെയും, രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാനായി മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ചതാണ് ഓപ്പറേഷൻ റാഷ് ഡ്രൈവ്.
കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതർ പരിശോധിച്ചു. ഇവരിൽ ചിലർക്കെതിരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ റാഷ് ഡ്രൈവിൽ അമിതവേഗം, അപകടകരമായ ഡ്രൈവിങ്, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ എന്നിവക്കെതിരെയാണ് കൂടുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളത്. ഒപ്പം ഇരുചക്ര വാഹനങ്ങളുടെ സൈലൻസർ മാറ്റിയ നിരവധി പേർക്കെതിരെയും അധികൃതർ കേസെടുത്തു.
എൻഫോഴ്സ്മെന്റ് ആർടിഒ ഷൈനി മാത്യുവിന്റെ നേതൃത്വത്തിൽ 8 സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധനകൾ നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ ക്യാംപയിനിൽ കോഴിക്കോട് ജില്ലയിലാണ് താരതമ്യേന കുറഞ്ഞ കേസുകൾ റിപ്പോർട് ചെയ്തത്.
Read also: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്ന്



































