സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്ന്

By Team Member, Malabar News
By polls
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 9 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 പഞ്ചായത്ത് വാര്‍ഡുകളും, ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡും, 3 നഗരസഭാ വാര്‍ഡുകളുമാണ് ഉൾപ്പെടുന്നത്.

79.73 ശതമാനം വോട്ടാണ് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ ആറളം വീർപ്പാട് വാർഡിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 92.55 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കൂടാതെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പുല്ലൂരിലാണ്.

ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിലെ ഫലമാണ് കേരളം ഉറ്റുനോക്കുന്നത്. എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ആറളത്ത് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ ഭരണം നേടാനായി യുഡിഎഫിന്റെയും, ഭരണം നിലനിർത്താനായി എൽഡിഎഫിന്റെയും ശക്‌തമായ പോരാട്ടമാണ് വാർഡിൽ നടന്നത്.

Read also: ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE