പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ

By Senior Reporter, Malabar News
narayanan
നാരായണൻ മാസ്‌റ്റർ
Ajwa Travels

ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും അതിനുവേണ്ടിയുള്ള പ്രയത്‌നത്തിലാണ് ഇദ്ദേഹം. ഇന്ന് മുതൽ നടക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നവരുടെ നിരയിൽ നാരായണൻ മാസ്‌റ്ററും ഉണ്ടാകും.

വെള്ളിമാടുകുന്ന് എൻജിഒ സ്‌കൂളിലാണ് നാരായൺ പരീക്ഷയെഴുതുന്നത്. 27 വരെ നടക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതാൻ കോഴിക്കോട് ജില്ലയിൽ നിന്ന് 1985 പഠിതാക്കളാണുള്ളത്. ഒന്നാംവർഷ പരീക്ഷയ്‌ക്ക് 761 പേരും രണ്ടാംവർഷ പരീക്ഷയ്‌ക്ക് 1224 പേരുമാണ് രജിസ്‌റ്റർ ചെയ്‌തത്‌. 14 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.

വിരമിച്ച കായികാധ്യാപകൻ കൂടിയായ നാരായണനാണ് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവ്. വിവിധ സ്‌കൂളുകളിൽ കായികാധ്യാപകനായിരുന്ന നാരായണൻ കുട്ടികൾക്കൊപ്പം കളിച്ച് നടക്കുമ്പോഴും പഠനത്തോടുള്ള ഇഷ്‌ടം മനസിൽ കൊണ്ടുനടന്നിരുന്നു. ഒരു ദിവസം സിവിൽ സ്‌റ്റേഷനിൽ എത്തിയപ്പോൾ സാക്ഷരതാ മിഷൻ ഓഫീസിന് മുന്നിൽ കണ്ട ബോർഡാണ് പഠനത്തിന് വീണ്ടും പ്രേരണയായത്.

കൂടുതൽ ഒന്നും ആലോചിക്കാതെ രജിസ്‌റ്റർ ചെയ്‌തു. ഓഫ്‌ലൈൻ, ഓൺലൈൻ ക്ളാസുകളിൽ സജീവ പങ്കാളിയായതോടെ ഒന്നാംവർഷ പരീക്ഷ മികച്ച മാർക്കോടെ പാസായി. രണ്ടാംവർഷ പരീക്ഷയും വിജയിച്ച് തന്റെ ലക്ഷ്യം യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് നാരായണനിപ്പോൾ. കുട്ടിക്കാലം മുതൽ കളിയോടുള്ള താൽപര്യമാണ് അദ്ദേഹത്തെ കായികാധ്യാപകനാക്കിയത്.

പഠിക്കുന്ന കാലത്ത് 100, 200, 400 മീറ്റർ ഓട്ടം, ഹൈജംപ് എന്നിവയിലെല്ലാം ജേതാവായിരുന്നു. എസ്എസ്എൽസി പഠനം പൂർത്തിയാക്കി ഗുരുവായൂരപ്പൻ കോളജിൽ പീഡിഗ്രിക്ക് ചേർന്നെങ്കിലും പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. തുടർന്ന് കോഴിക്കോട്ടെ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നിന്ന് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കി. ആദ്യം പഠിച്ച കോളേജിൽ തന്നെ ഗ്രൗണ്ട് മാർക്കറായി ജോലിയും ലഭിച്ചു.

പിന്നീട് വയനാട് കലക്‌ട്രേറ്റിൽ ഡ്രൈവറായി നിയമനം. ഇതിനിടെയാണ് കായികാധ്യാപകനായി പിഎസ്‌സിയുടെ നിയമന ഉത്തരവ് ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടി ഗവ സ്‌കൂളിലായിരുന്നു ആദ്യ നിയമനം. പിന്നീട് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌കൂളുകൾ സേവനമനുഷ്‌ഠിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്‌സ് ആയിരുന്ന ഭാര്യ വിജയകുമാരി പഠനകാര്യങ്ങൾ നാരായണന് കൂട്ടായുണ്ട്.

Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE