ഇസ്ളാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 80 കോവിഡ് മരണങ്ങള്. ഇതോടെ പാകിസ്ഥാനില്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10,258 ആയി ഉയര്‍ന്നു.
രാജ്യത്ത് 2,184 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന് സെന്ററിനെ(എന്‍സിഒസി) ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയായി 484,362 കോവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നിലവില്‍ 35,130 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 2,264 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് വിവിധ ഇടങ്ങളിലായുള്ള 625 ആശുപത്രികളില്‍ പ്രവേശിപ്പിച്ച 2,745 കോവിഡ് രോഗബാധിതരില്‍ 301 രോഗികള്‍ വെന്റിലേറ്ററുകളിലാണ് എന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
National News: പ്രചരണങ്ങള്‍ തെറ്റ്, രാജ്യത്ത് കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യം; കേന്ദ്ര ആരോഗ്യമന്ത്രി







































