ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.
പുതിയ രോഗബാധിതരിൽ 70 പേരും സ്വദേശികളാണ്. ലിയോനിംഗിൽ 60, ഹെബെയിൽ മൂന്ന്, ഹീലോംഗ്ജിയാങ്, ഇയാങ്‌സി, യുനാൻ എന്നിവിടങ്ങളിൽ രണ്ട് വീതവും സിചുവാൻ ഒന്നുമാണ് കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്.
അതേസമയം 19 പേർ വിദേശത്ത് നിന്ന് എത്തിയവർ ആണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട് വ്യക്‌തമാക്കുന്നു.
Most Read: ലഖിംപൂര്‍ കൂട്ടക്കൊല; പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ന് മഹാപഞ്ചായത്ത്