ഡെൽഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തിൽ പ്രതിഷേധം ശക്‌തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്‌ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടക്കും.
യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ് പിലിഭിത്ത്.
ലഖീംപൂരിലെ സംഘര്‍ഷത്തിന് പിന്നാലെ അറസ്‌റ്റ് ചെയ്‌ത കര്‍ഷകരെ വിട്ടയക്കണം, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ലഖ്‌നൗവിലും മഹാപഞ്ചായത് സംഘടിപ്പിക്കുന്നുണ്ട്.
ഒക്‌ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കുനേരേ ആക്രമണം നടന്നത്. നാല് കര്‍ഷകരും മാദ്ധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതി നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേസിൽ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലും സുപ്രീം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് വ്യക്‌തമാക്കി ആയിരുന്നു കോടതിയുടെ വിമർശനം.
Most Read: ഇന്ധന വിലവർധന, വിലക്കയറ്റം; കോൺഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം