റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സംഘത്തിന് നേരെയുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോവുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെയാണ് മാവോയിസ്‌റ്റുകളുടെ ആക്രമണം ഉണ്ടായത്. എട്ട് ജവാൻമാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുത്രു ബൈദ്രെ റോഡിൽ സ്‍ഫോടകവസ്‌തു സ്‌ഥാപിച്ച് വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്‌തർ റേഞ്ച് ഐജി പി സുന്ദർ രാജ് അറിയിച്ചു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ






































