ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോവുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെയാണ് മാവോയിസ്‌റ്റുകളുടെ ആക്രമണം ഉണ്ടായത്.

By Senior Reporter, Malabar News
Soldiers death
Rep. Image

റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സംഘത്തിന് നേരെയുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.

ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോവുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെയാണ് മാവോയിസ്‌റ്റുകളുടെ ആക്രമണം ഉണ്ടായത്. എട്ട് ജവാൻമാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുത്രു ബൈദ്രെ റോഡിൽ സ്‍ഫോടകവസ്‌തു സ്‌ഥാപിച്ച് വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്‌തർ റേഞ്ച് ഐജി പി സുന്ദർ രാജ് അറിയിച്ചു.

Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE