കൊയിലാണ്ടി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ ആശയക്കുഴപ്പം കാരണം വയോധികർ ഉൾപ്പടെയുള്ളവർ വലയുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌ത പയ്യോളി സ്വദേശിയായ വയോധികക്ക് ഇന്നലെ രാവിലെ 9നായിരുന്നു സമയം നൽകിയിരുന്നത്. ഇതുപ്രകാരം അവർ സഹായികൾക്കൊപ്പം താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ടോക്കൺ എടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാക്‌സിൻ നൽകിയില്ല.
രാവിലെ 6 മുതൽ ടോക്കണിനായി വരി നിന്നവർക്കാണ് വാക്‌സിൻ നൽകിയതെന്നാണ് ജീവനക്കാരുടെ മറുപടി. പിന്നെ എന്തിനാണ് ഓൺലൈൻ രജിസ്ട്രേഷൻ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നവർക്കാണ് വാക്‌സിനെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും ടോക്കൺ വിതരണം ചെയ്‌ത് വാക്‌സിനേഷൻ നടത്തുന്നത് തുടരുകയാണ്.
Also Read: കോവിഡ് നിയന്ത്രണം; എറണാകുളത്ത് പൊതുഗതാഗതം പ്രതിസന്ധിയിൽ






































