കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം.
അതേസമയം, ഇന്നലെ മാത്രം ജില്ലയിൽ 659 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 656 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
Read also: കെആർ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ







































