തിരുവനന്തപുരം : അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്‌തമാക്കിയിരുന്നു.
നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. അണുബാധ നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളാണ് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്നും നടക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read also : കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജൻ; എറണാകുളത്ത് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം