ഗൗരിയമ്മ അശരണർക്ക് വേണ്ടി ജീവിച്ച പോരാളി; ജോസ് കെ മാണി

By Syndicated , Malabar News
kr gouri amma
Ajwa Travels

കോട്ടയം: കെആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കേരള രാഷ്‌ട്രീയത്തിലെ കരുത്തിന്റെയും സഹാനുഭൂതിയുടെയും യുഗമാണ് അവസാനിച്ചതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കെആർ ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ ശോഭയോടെ നിലനിൽക്കും. മാണി സാറുമായി ഗൗരിയമ്മ ഏറെ അടുപ്പം പുലർത്തിയിരുന്നു. എന്നും അശരണർക്കും അടിസ്‌ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മ. ജനങ്ങളെ മക്കളെ പോലെ ചേർത്ത് നിർത്തിയ അമ്മയെയാണ് കേരളത്തിന് നഷ്‌ടമായത്‌. അവരുടെ ജീവിതം ഒരു പാഠപുസ്‌തകത്തിന് അപ്പുറം ആഴമുള്ളതാണ്; ജോസ് കെ മാണി പറഞ്ഞു.

Read also: പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE