പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ

By Desk Reporter, Malabar News
Ajwa Travels

വയനാട്: ഒരു മാസമായി പാചകവാതക വിതരണം നിലച്ച അമ്പലവയലിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരു മാസത്തിന് ശേഷം അമ്പലവയൽ ദേവിക്കുന്നിൽ പാചകവാതകം വിതരണം ചെയ്യാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. റംസാൻ വ്രതം തുടങ്ങിയപ്പോൾ മുതൽ പാചകവാതകമില്ലാതെ വലിയ പ്രതിന്ധിയിലാണ് തങ്ങളെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളാണ് ഇത്തരത്തിൽ ബുദ്ധിമുട്ടിലായത്.

പലതവണ പരാതിപ്പെട്ടെങ്കിലും ഈഭാഗത്ത് വിതരണം നടത്താൻ ഗ്യാസ് ഏജൻസി തയ്യാറായിരുന്നില്ല. സുൽത്താൻ ബത്തേരിയിലെ ഓഫീസിൽ അന്വേഷിച്ചപ്പോൾ ചീരാലിൽപോയി എടുക്കണമെന്ന മറുപടിയാണ് ഉപഭോക്‌താവിന് ഇവർ നൽകിയത്. ചീരാലിലേക്ക് അമ്പലവയലിൽ നിന്ന് 17 കിലോമീറ്ററോളം ദൂരം ഉള്ളതിനാൽ സിലിൻഡർ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു മാസം മുമ്പ് ഗ്യാസ് ബുക്ക് ചെയ്‌തവർക്ക് വിതരണം ചെയ്യാനാണ് കഴിഞ്ഞ ദിവസം സിലിൻഡറുമായി വാഹനമെത്തിയത്. ഇവരെ തടഞ്ഞ നാട്ടുകാർ പ്രതിഷേധമറിയിച്ചു. പ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read:  കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE