ഗൗരിയമ്മ കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
gouri amma_rahul gandhi
Ajwa Travels

തിരുവനന്തപുരം: കെആർ ​ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായ ​ഗൗരിയമ്മയുടെ ഓർമ്മകൾ എക്കാലവും നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.

‘കെആർ ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ​ഗൗരിയമ്മ. അവരുടെ മഹത്തായ ജീവിതയാത്രയ്‌ക്ക് വിട’, രാഹുൽ ട്വീറ്റിൽ പറഞ്ഞു.

സമാനതകളില്ലാത്ത നേതാവായിരുന്നു ​ഗൗരിയമ്മയെന്ന് അനുസ്‍മരിച്ച പിജെ ജോസഫ് കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക ചരിത്രത്തിൽ നിറഞ്ഞു നിന്ന വ്യക്‌തിത്വത്തിന് ഉടമയായിരുന്നു അവരെന്നും പറഞ്ഞു. കരുത്തുറ്റ വനിതയെന്നായിരുന്നു കോൺഗ്രസ് നേതാവ് വയലാർ രവി ഗൗരിയമ്മയെ വിശേഷിപ്പിച്ചത്.

മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. 102 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ഗൗരിയമ്മയുടെ മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.

Read Also: കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE