ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോര്‍ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്‌നാട് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്താമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരജി നല്‍കിയത്.
കോവിഡ് കാലത്ത് റാലികള്‍ നടത്തുന്നതിനെ വിലക്കാന്‍ സാധിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം എന്നായിരുന്നു തമിഴ്‌നാട് ഹൈക്കോടതിയുടെ വിമര്‍ശനം. വോട്ടെണ്ണല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്‍കര്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കവെ ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോടതി വിമർശനം ഉന്നയിച്ചത്.
Read also: പാറ പൊട്ടിക്കൽ; ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജിയിൽ നോട്ടീസ്







































