അബുദാബി: യുഎഇയില്‍ ഇന്ന് 1,974 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,20,236 ആയി. ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,836 പേര് കൂടി രോഗ മുക്തി നേടി. ഇതോടെ ആകെ 5,00,779 പേര്‍ക്ക് രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,587 ആണ്. നിലവില്‍ രാജ്യത്ത് 17,870 പേരാണ് ചികിൽസയില്‍ കഴിയുന്നത്.
National News: കോവിഡ്; സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്കി പ്രതിരോധ മന്ത്രാലയം






































