ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധനവില വർധിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91 രൂപ 15 പൈസയും , ഡീസൽ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ 92 രൂപ 97 പൈസയും ഡീസൽ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.
Read Also: ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും







































