ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാൻ ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും.
ഓക്‌സിജൻ ഓഡിറ്റ് അടക്കം നടത്തുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഡെൽഹിയിലെ കോവിഡ് പരിശോധനാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും.
Read Also: ക്ഷാമത്തിനിടയിലും ഡെൽഹിയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ കരിഞ്ചന്തയിൽ; 4 പേർ പിടിയിൽ