ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത് പഞ്ചാബിൽ മാത്രം; കേന്ദ്രമന്ത്രി

By Syndicated , Malabar News
Mansukh
Ajwa Travels

ന്യൂഡൽഹി: രാജ്യത്ത് പഞ്ചാബിൽ മാത്രമാണ്​ ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ. ലോക്‌സഭയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിലെ ഓക്‌സിജൻ ക്ഷാമവും മരണവും സംബന്ധിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കണക്കുകൾ ആവശ്യപ്പെട്ട്​ സംസ്​ഥാനങ്ങൾക്ക്​ കത്തെഴുതിയിരുന്നു. 19 സംസ്​ഥാനങ്ങൾ ഇതിൽ പ്രതികരണം അറിയിച്ചു. അതിൽ പഞ്ചാബ്​ മാത്രമാണ്​ ഓക്​സിജൻ ക്ഷാമം മൂലം നാലുപേർ​ മരിച്ചെന്ന് മറുപടി തന്നതെന്നും മാണ്ഡവ്യ പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഓക്‌സിജൻ പ്ളാന്റ് മുഴുവൻ സംഭരണ ശേഷിയിലും പ്രവർത്തിക്കുന്നുണ്ട്​. ഈ സമയത്ത്​ രാജ്യത്ത്​ ഓക്‌സിജൻ പ്രതിസന്ധിയില്ലെന്നും വിഷയത്തിൽ ചിലർ​ രാഷ്‌ട്രീയം കളിക്കുകയാണെന്നും മന്ത്രി ലോക്​സഭയിൽ അറിയിച്ചു.

Read also: മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE