ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിൽപന തുടരുന്നു. ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡെൽഹിയിലെ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്നലെ പിടിയിലായത്. ഇവരിൽ നിന്നും ഓക്‌സിജൻ കോൺസെൺട്രേറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
സൗത്ത് ഡെൽഹിയിലെ സാകേത് പ്രദേശത്ത് ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ വിൽപന നടത്തിയ രാഹുൽ, 34കാരനായ ഷാക്കിർ എന്ന ടാക്‌സി ഡ്രൈവർ, ഇയാളുടെ സഹായിയായി പ്രവർത്തിച്ച വിജയ് ശർമ, 47കാരനായ നീരജ് ബംഗ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്. പാലം സ്വദേശിയായ ഇയാളിൽ നിന്നും ഓക്‌സിജൻ കോൺസെൺട്രേറ്റർ പിടിച്ചെടുത്തിട്ടുണ്ട്. 55,000 രൂപക്ക് വാങ്ങിയ രണ്ട് ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ ഇയാൾ 1,35,000 രൂപക്കാണ് മറിച്ചുവിറ്റത്.
വിജയ് ശർമ എന്നയാളുടെ പക്കൽ നിന്നും ഒരു സിലിണ്ടർ പിടിച്ചെടുത്തു. ഓക്‌സിജൻ കാനിസ്‌റ്ററുകൾ വിൽപന നടത്തിയതിനാണ് നീരജ് ബംഗയെ പിടികൂടിയത്. ഇയാളിൽ നിന്നും 9 ഓക്‌സിജൻ കാനിസ്‌റ്ററുകൾ പിടികൂടി. 400 രൂപയുടെ കാനിസ്‌റ്ററുകൾ ഇയാൾ 1,700 രൂപക്കാണ് വിൽപന നടത്തിയിരുന്നത്.
Read also: യുഎസ് അണുബാധ വിദഗ്‌ധന്റെ മരണം; ഫൈസർ വാക്‌സിന്റെ ഫലപ്രാപ്‌തിയിൽ ആശങ്ക