തിരുവനന്തപുരം: ഒറ്റ ദിവസത്തിനിടെ സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു വർധന ഇത് ആദ്യമായാണ്.
നിലവിൽ ഐസിയുകളിൽ 2323 പേരും, വെന്റിലേറ്ററിൽ 1138 പേരുമാണ് ചികിൽസയിൽ കഴിയുന്നത്. സംസ്‌ഥാനത്താകെ സർക്കാർ-സ്വകാര്യ മേഖലകളിലായി 508 വെന്റിലേറ്റർ ഐസിയു, 285 വെന്റിലേറ്റർ, 1661 ഓക്‌സിജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്.
അതേസമയം എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളിലാണ്. കൊച്ചി കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും രോഗവ്യാപനം രൂക്ഷമാണ്. ഇവിടെ കർശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: ദുരന്തസമയത്തും പകൽക്കൊള്ള; കോവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസിന് 1.20 ലക്ഷം രൂപ







































