കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക് കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീ കെടുത്തിയത്. ഫയർ ഓഫീസർ ഡ്രൈവർ വിഎസ് ജയരാജ്, ഫയർ ഓഫീസർമാരായ കെ സുനിൽകുമാർ, കെ കൃഷ്ണരാജ്, ഹോംഗാർഡുമാരായ ബാലകൃഷ്ണൻ, ശ്രീധരൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Also Read: പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ജനസഞ്ചാരം; പഴുതടച്ച് പരിശോധന







































