കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ് മനോജ് (54) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സ്‌കൂളിലെ ഹൈസ്‌ക്കൂൾ ബ്ളോക്കിലുള്ള കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകളാണ് ഇവർ മോഷ്‌ടിച്ചത്. ഇവയില്‍ 24 ലാപ്‌ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്‌ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ രണ്ടുപേരും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്.
കഴിഞ്ഞ എട്ടാംതീയതിയാണ് ലാബിന്റെ പൂട്ടുപൊളിച്ച് ലാപ്‌ടോപ്പുകൾ മോഷ്‌ടിച്ചത്. പത്താം ക്ളാസിലെ പൊതു പരീക്ഷയ്‌ക്ക് ശേഷം വരാനിരിക്കുന്ന ഐടി പരീക്ഷ കണക്കിലെടുത്താണ് ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്‌ജീകരിച്ചത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
Read also: തനിക്ക് കിട്ടിയത് വ്യക്‌തിപരമായ വോട്ടുകൾ മാത്രം; നടന്‍ കൃഷ്‌ണകുമാര്‍







































