തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ സ്വപ്‌ന, സന്ദീപ് എന്നിവർ ഉൾപ്പെടെ 5 പ്രതികളെ ചോദ്യം ചെയ്യാൻ എൻഐഎ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ നൽകി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ ഫോൺ, എന്നിവയുടെ പരിശോധനയിൽ ഇവർ നൽകിയ പല മൊഴികളിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് 5 പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചത്. 5 ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പിഎം മുഹമ്മദ് അൻവർ എന്നിവരാണ് എൻഐഎ ചോദ്യം ചെയ്യാൻ തീരുമാനിച്ച മറ്റു മൂന്നു പ്രതികൾ.ഇന്ന് ഇവരെ ഹാജരാക്കാൻ എൻഐഎ കോടതി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16നും,28നുമാണ് പരിഗണിക്കുന്നത്.







































